കോഴിക്കോട്ട് ഡോക്ടർക്ക് മർദനം: കര്‍ശന നടപടിയെന്ന് മന്ത്രി, 6 പേര്‍ക്കെതിരെ കേസ്
കോഴിക്കോട്:ചികിത്സ വൈകിയെന്ന് ആരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പി.കെ.അശോകനാണ് മർദനമേറ്റത്.
സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസെടുത്തു. അക്രമികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ സമരം നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിലാണ് രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതെന്നും ഐഎംഎ കുറ്റപ്പെടുത്തി.
പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. സിടി സ്കാന്‍ റിസള്‍ട്ട് ലഭിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ ആശുപത്രിയുടെ ഏഴാം നിലയിലുള്ള നഴ്സിങ് കൗണ്ടറിന്റെ ചില്ലും സമീപത്തെ ചെടിച്ചട്ടികളും അടിച്ചു തകർക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനു പിന്നാലെ ഡോക്ടറെ മര്‍ദിച്ചെന്നാണ് പരാതി.
© Copyright - MTV News Kerala 2021
View Comments (0)