കോഴിക്കോട് ജില്ലയിൽ ഇന്ന് (15-02-2023)

MTV News 0
Share:

സൗജന്യ യോഗാ പരിശീലനം 18 മുതൽ :വടകര ∙ വൈസ് മെൻസ് ക്ലബ്ബും സ്വധർമ വേദി ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ യോഗാ പരിശീലനം 18 മുതൽ 26 വരെ അടക്കാതെരു ലയൺസ് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ, സെക്രട്ടറി അശോകൻ കോറോത്ത് എന്നിവർ അറിയിച്ചു. രാവിലെ 6.30 മുതൽ 7.30 വരെ ആണ് പരിശീലനം. മുൻകൂട്ടി പേർ റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. 18നു രാവിലെ 6ന് മേജർ വാസുദേവൻ ഉദ്ഘാടനം ചെയ്യും. യുഎൽസിസിഎസ് പ്രസിഡന്റ് രമേശൻ പാലേരി മുഖ്യാതിഥിയാകും. 9037344229.

അഭിമുഖം ഇന്ന് :കക്കട്ടിൽ∙ നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് 10ന്.പൊതുയോഗം:വടകര∙ റിസർവ് ബാങ്ക് 17 വരെ സാമ്പത്തിക സാക്ഷരത വാരം ആചരിക്കുന്നതിന്റെ ഭാഗമായി നല്ല സാമ്പത്തിക ശീലങ്ങൾ നിങ്ങളുടെ സംരക്ഷകൻ എന്ന വിഷയത്തിൽ പൊതുയോഗം നടത്തും. കേരള ഗ്രാമീൺ ബാങ്ക് നഗരസഭയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാൻ :9400999249.