വാർഡ് വിഭജനം;കോഴിക്കോട് ജില്ലയിൽനിന്ന് 17 പരാതികൾ

MTV News 0
Share:

 

കോഴിക്കോട് : ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി സമർപ്പിച്ചവർക്കായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് നടത്തും. രാവിലെ 9.30ന് കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷൻ നേരിൽ കേൾക്കുക.

ജില്ലാപഞ്ചായത്ത് കരട് വിഭജന നിർദ്ദേശങ്ങളിൽ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷൻ കമ്മീഷനോ ജില്ലാ കലക്ടർക്കോ പരാതി സമർപ്പിച്ചിട്ടുള്ളവരാണ് ഹാജരാവേണ്ടത്. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽനിന്ന് ഒരു പ്രതിനിധി പങ്കെടുത്താൽ മതി.

14 ജില്ലകളിൽ നിന്നായി 147 പരാതികളാണ് ലഭിച്ചത്. കോഴിക്കോട് ജില്ലയിൽനിന്ന് 17 പരാതികളാണുള്ളത്. തിരുവനന്തപുരം -3, കൊല്ലം -2, പത്തനംതിട്ട -12, ആലപ്പുഴ -28, കോട്ടയം -14, ഇടുക്കി -11, എറണാകുളം -5, തൃശൂർ -12, പാലക്കാട് -5, മലപ്പുറം -18, വയനാട് -4, കണ്ണൂർ -5, കാസർകോട് -11 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പരാതികൾ.

Share:
  കോഴിക്കോട് : ജില്ലാ പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി സമർപ്പിച്ചവർക്കായി ജൂലൈ 31ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് നടത്തും. രാവിലെ 9.30ന് കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരാതിക്കാരെയും രാവിലെ 11ന് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവരെയുമാണ് കമ്മീഷൻ നേരിൽ കേൾക്കുക. ജില്ലാപഞ്ചായത്ത് കരട് വിഭജന നിർദ്ദേശങ്ങളിൽ നിശ്ചിത സമയപരിധിക്ക് മുമ്പ് ഡീലിമിറ്റേഷൻ കമ്മീഷനോ ജില്ലാ...വാർഡ് വിഭജനം;കോഴിക്കോട് ജില്ലയിൽനിന്ന് 17 പരാതികൾ