കോഴിക്കോട്:കുറ്റിക്കാട്ടൂരില്‍ നിര്‍മാണത്തിലിരുന്ന കിണറിടിഞ്ഞൂവീണ് തൊഴിലാളി മരിച്ചു. ബീഹാര്‍ സ്വദേശി സുഭാഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കിണറില്‍ നിന്ന് ചെളിനീക്കാനായി സുഭാഷും മറ്റൊരു തൊഴിലാളിയും ഇറങ്ങുകായിയിരുന്നു. പെട്ടന്ന് മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറിലേക്ക് വീഴുകയായിരുന്നു. സുഭാഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി ഉടന്‍ തന്നെ രക്ഷിക്കാനായി. എന്നാല്‍ സുഭാഷ് പൂര്‍ണമായും മണ്ണിനടിയിലായിപ്പോകുകയായിരുന്നു. നാട്ടുകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സുഭാഷ് മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)