നവവരൻ മുങ്ങിമരിച്ചു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ കോഴിക്കോട് ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്‍റെ വിവാഹം. കുറ്റ്യാടിപ്പുഴയുടെ ഭാഗമായതിനാൽ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.

Share:
MTV News Keralaകോഴിക്കോട്:കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ നവവരൻ കോഴിക്കോട് ജാനകിക്കാട് പുഴയിൽ മുങ്ങിമരിച്ചു. കുറ്റ്യാടി കടിയങ്ങാട് പാലേരി സ്വദേശി റജിലാണ് മരിച്ചത്. റജിലിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട വധുവിനെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൾ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുറ്റ്യാടിപ്പുഴയിലാണ് ദമ്പതികൾ ഒഴുക്കിൽപ്പെട്ടത്. വിവാഹം കഴിഞ്ഞ് 2 ആഴ്ചയായിരുന്നു. കഴിഞ്ഞ മാസം 14-ാം തീയതിയായിരുന്നു റജിലിന്‍റെ വിവാഹം. കുറ്റ്യാടിപ്പുഴയുടെ ഭാഗമായതിനാൽ ഇവിടെ ഒഴുക്ക് വളരെ കൂടുതലാണെന്ന് പ്രദേശവാസികൾ പറയുന്നു.നവവരൻ മുങ്ങിമരിച്ചു.