ഒഞ്ചിയം വില്ല്യാപ്പള്ളി വടകര റൂട്ടിൽ രണ്ടാഴ്ചക്കകം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കും

MTV News 0
Share:
MTV News Kerala

വടകര നിയോജക മണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം -വില്ല്യാപ്പള്ളി -വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി താത്കാലിക സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി കെ.കെ രമ എം എൽ എ. ഈ ആവശ്യം ഉന്നയിച്ച് എം എൽ എ ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതിന് മറുപടിയായാണ് മന്ത്രി ഉറപ്പ് നൽകിയത്.

സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ വിഷയം സർക്കാരിന്റെ മുൻപിൽ അവതരിപ്പിച്ചത്. 20 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ റൂട്ടിൽ രണ്ടാഴ്ചക്കകം താത്കാലിക സർവീസ് അനുവദിക്കാമെന്നും തുടർന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച്‌ ആലോചിക്കാമെന്നും മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ അറിയിച്ചു.

Share:
MTV News Keralaവടകര നിയോജക മണ്ഡലത്തിലെ കണ്ണൂക്കര ഒഞ്ചിയം -വില്ല്യാപ്പള്ളി -വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി താത്കാലിക സർവീസ് രണ്ടാഴ്ചക്കകം ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഉറപ്പ് നൽകിയതായി കെ.കെ രമ എം എൽ എ. ഈ ആവശ്യം ഉന്നയിച്ച് എം എൽ എ ഗതാഗത വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതിന് മറുപടിയായാണ് മന്ത്രി ഉറപ്പ് നൽകിയത്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ...ഒഞ്ചിയം വില്ല്യാപ്പള്ളി വടകര റൂട്ടിൽ രണ്ടാഴ്ചക്കകം കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കും