രാത്രി നിയന്ത്രണം: കോഴിക്കോട് എൻ.ഐ.ടിക്ക് മുന്നിൽ വിദ്യാർഥി പ്രതിഷേധം; അധ്യാപകരെ തടഞ്ഞു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്: കോഴിക്കോട്  എൻ.ഐ.ടിക്ക്  മുന്നിൽ വിദ്യാർഥി പ്രതിഷേധം. കാമ്പസിൽ വിദ്യാർഥികൾക്ക് രാത്രി നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് പ്രതിഷേധം. അധ്യാപകരെ വിദ്യാർഥികൾ ഗേറ്റിന് മുന്നിൽ തടഞ്ഞു.

വിദ്യാർഥികൾ അർധ രാത്രിക്ക് മുമ്പ് ഹോസ്റ്റലിൽ തിരിച്ചു കയറണമെന്നതടക്കമുള്ള സർക്കുലർ ഡീൻ കഴിഞ്ഞദിവസം  പുറത്തിറക്കിയിരുന്നു. കാന്‍റീൻ പ്രവർത്തനം രാത്രി 11വരെയാക്കിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂർ കാന്‍റീൻ ആയിരുന്നു ഉണ്ടായിരുന്നത്. രാത്രി പുറത്തുപോകുന്നത് സുരക്ഷയെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു.

2020ൽ ഇത്തരം നിയന്ത്രണങ്ങളെല്ലാം എടുത്തു കളഞ്ഞിരുന്നു. ശേഷം, വിദ്യാർഥികൾ രാത്രിയുടനീളം കാമ്പസിൽ കറങ്ങി നടക്കുന്നത് പലരും പരാതി ഉന്നയിച്ചിരുന്നു. തുടർന്ന്, ഇത് വിദ്യാർഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിയന്ത്രണങ്ങൾ.