കോഴിക്കോട് ജില്ലയിൽ ഒമൈക്രോൺ സംശയം;നാല് ജില്ലകളിൽ നിന്നുള്ളവർ സമ്പർക്ക പട്ടികയിൽ.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമൈക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെ യിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചത്.

ഇംഗ്ലണ്ടിൽ നിന്ന് കോഴിക്കോട് എത്തിയ ഡോക്ടറുടെ സ്രവം ഒമൈക്രോൺ പരിശോധനക്കയച്ചു. ഈ മാസം 21ന് എത്തിയ ഡോക്ടർക്ക് 26നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമൈക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്.