രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു.

MTV News 0
Share:

മാവൂർ:രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്ക് ദുരന്തനിവാരണ
സേനാ ജില്ലാ കോർഡിനേറ്റർ
മഠത്തിൽ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പെരുമണ്ണപുത്തൂർ മഠത്ത് അരിമ്പച്ചാലിൽ പനമരം വീടിനു മേൽ പതിച്ചുണ്ടായ അപകട സ്ഥലത്ത്വെച്ചാണ് അബ്ദുൽ അസീസിന് പരിക്കേറ്റത്. ടി ഡി ആർ എഫ്പ്രവർത്തകർ  വീടിന് മേൽ പതിച്ച മരങ്ങൾ നീക്കം ചെയ്യാൻ എത്തിയിരുന്നു. ഇവിടെ സേവനം നടത്തുന്നതിനിടെയാണ് വീടിനു മുകളിൽ ഉണ്ടായിരുന്ന
മരക്കൊമ്പ് നീക്കുമ്പോൾ അസീസിൻ്റെ നെഞ്ചിൽ ഇടിച്ചത്.
എന്നാൽ പരിക്ക് കാര്യമാക്കാതെ ഭൗത്യം പൂർത്തീകരിച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്. രാത്രിയിൽ വേദനകലശലായതോടെ മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. പരിശോധനയിൽ വാരിയെല്ലിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി.
തുടർന്ന് അബ്ദുൽ അസീസിനെ മെഡിക്കൽ കോളേജ് അഡ്മിറ്റ് ചെയ്തു.

Share:
മാവൂർ:രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു. കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനാ ജില്ലാ കോർഡിനേറ്റർമഠത്തിൽ അബ്ദുൽ അസീസിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച പെരുമണ്ണപുത്തൂർ മഠത്ത് അരിമ്പച്ചാലിൽ പനമരം വീടിനു മേൽ പതിച്ചുണ്ടായ അപകട സ്ഥലത്ത്വെച്ചാണ് അബ്ദുൽ അസീസിന് പരിക്കേറ്റത്. ടി ഡി ആർ എഫ്പ്രവർത്തകർ  വീടിന് മേൽ പതിച്ച മരങ്ങൾ നീക്കം ചെയ്യാൻ എത്തിയിരുന്നു. ഇവിടെ സേവനം നടത്തുന്നതിനിടെയാണ് വീടിനു മുകളിൽ ഉണ്ടായിരുന്നമരക്കൊമ്പ് നീക്കുമ്പോൾ അസീസിൻ്റെ നെഞ്ചിൽ ഇടിച്ചത്.എന്നാൽ പരിക്ക് കാര്യമാക്കാതെ ഭൗത്യം പൂർത്തീകരിച്ചാണ് സേനാംഗങ്ങൾ മടങ്ങിയത്....രക്ഷാപ്രവർത്തനത്തിനിടെ ടി ഡി ആർ എഫ് വളണ്ടിയർക്ക് പരിക്കേറ്റു.