കോഴിക്കോട് :
തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ചു കയറിഅസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ഓഫീസ് തല്ലിത്തകർക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്ക് ഉണ്ടായത്.അക്രമം നടത്തിയ പ്രതിയുടെവൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാൻ ആൻഡ് മാനേജിങ്ഡയറക്ടർബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് നൽകി.വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് തിരുവമ്പാടി സ്വദേശിയായ ഉള്ളാട്ടിൽ റസാക്ക് എന്നയാളുടെ വൈദ്യുതി വിച്ഛേദിച്ചതും ആയി ബന്ധപ്പെട്ട് ഇദ്ദേഹത്തിൻറെ മകൻ അജ്മലും കൂട്ടാളികളും ചേർന്ന് വെള്ളിയാഴ്ച കെഎസ്ഇബി ലൈൻമാൻ പ്രശാന്ത്, സഹായി എംകെ അനന്തു എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ പി എസ് പ്രശാന്ത് തിരുവമ്പാടി പോലീസിൽ പരാതി നൽകി.അതിനുള്ള പ്രതികാരമായാണ് അജ്മൽ കൂട്ടാളി ഷംസാദുമായി എത്തി ശനിയാഴ്ച രാവിലെഅക്രമം കാണിച്ചത്.രാവിലെ സൺറൈസ് മീറ്റിംഗ് നടക്കുന്നതിനിടയിൽ ഓഫീസിൽ അതിക്രമിച്ച കയറിയ പ്രതികൾഅസിസ്റ്റൻറ് എൻജിനീയറുടെ ശരീരത്തിൽ ഭക്ഷണവശിഷ്ടങ്ങൾ ഉള്ള മലിനജലം ഒഴിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു.കൂടാതെ പുറത്തിറങ്ങിയാൽ കൊന്നു കളയുയുമെന്ന് ഭീഷണിയും മുഴക്കി.ഓഫീസിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തല്ലി തകർത്ത് വലിയതോതിൽ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്തു.
മർദ്ദനമേറ്റ അസിസ്റ്റൻറ് എൻജിനീയറും നാല് ജീവനക്കാരും മുക്കം ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സയിലാണ്.അക്രമികൾക്കെതിരെ തിരുവമ്പാടി പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു.
© Copyright - MTV News Kerala 2021
View Comments (0)