മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം

MTV News 0
Share:
MTV News Kerala

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു.

സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സേനാജ് പറഞ്ഞു. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

എത്ര തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്നത് സുരേന്ദ്രന് പോലും ഓര്‍മ്മ കാണില്ല. എല്ലാ തെരഞ്ഞെടുപ്പിലും സുരേന്ദ്രന്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ജനങ്ങള്‍ തിരസ്‌കരിച്ച വ്യക്തിയാണ് കെ സുരേന്ദ്രന്‍. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലര്‍ന്ന വിദ്വേഷമാണെന്നാണ് താന്‍ കരുതുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന സമൂഹത്തില്‍ വര്‍ഗ്ഗീയ വിഷം പടര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചു. വികൃത മനസ്സില്‍ നിന്നുള്ള വിഷവാക്കുകളാണിത്. പലതവണ തിരസ്‌കാരം നേരിട്ട പരാജിത നേതാവാണ് കെ സുരേന്ദ്രന്‍. പൊതുപ്രവര്‍ത്തകന്റെ സാമാന്യമര്യാദ ഇല്ലാത്ത പ്രസ്താവനയാണിത്. അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Share:
Tags:
MTV News Keralaമന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെയുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു. സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കളും പറഞ്ഞു. സുരേന്ദ്രന്റെ പ്രതികരണം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സേനാജ് പറഞ്ഞു. മുഹമ്മദ് റിയാസ് ജനങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചയാളാണെന്ന് സുരേന്ദ്രന്‍ ഓര്‍ക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി സോഷ്യല്‍...മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം