കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടു പേർ മരിച്ചു 5-പേർക്ക് പരിക്ക്

MTV News 0
Share:

കോഴിക്കോട്: കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്.

പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.

പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മുക്കം കെ.എം.സി.ടി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിക്കപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത് ഇവർക്ക്
പരിക്കുണ്ട്

കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്

കടയിൽ സാധനം വാങ്ങാൻ എത്തിയവർക്കും, വാഹനത്തിൽ ഉണ്ടായിരുന്നവർക്കും കടക്കാരനുമാണ് പരിക്കേറ്റത്,

ഇന്ന് (21-06-2024- വെള്ളിയാഴ്ച) രാവിലെ 9:30 ഓടെയാണ് അപകടം നടന്നത്.

പരിക്ക് പറ്റിയവർ
ജോമോൻ (കടക്കാരൻ) ശിഹാബുദ്ദീൻ തേകുംകുറ്റി (ഡ്രൈവർ) മുഹമ്മദ് റിയാസ് (തേകുംകുറ്റി) എന്നിവർ

Share:
Tags:
കോഴിക്കോട്: കൂടരഞ്ഞി: കുളിരാമുട്ടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ കടയിലേക്ക് ഇടിച്ചു കയറി 2 പേർ മരിച്ചു. 5 പേർക്ക് പരിക്ക്. പൂവ്വാറംതോട് നിന്ന് കൂടരഞ്ഞി ഭാഗത്തേക്ക് ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് മുക്കം കെ.എം.സി.ടി.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത് ഇവർക്ക്പരിക്കുണ്ട് കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത് കടയിൽ...കൂടരഞ്ഞി കുളിരാമുട്ടിയിൽ പിക്കപ് വാൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; രണ്ടു പേർ മരിച്ചു 5-പേർക്ക് പരിക്ക്