പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി.

MTV News 0
Share:
MTV News Kerala

കൊടുവള്ളി  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്. പി. സി യൂണിറ്റ്  രണ്ടാം ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് ഒന്നിന് രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്നു. ചട ങ്ങിൽ വിശിഷ്ടാതിഥിയായ കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് സാർ പരേഡിന്റെ ജനറൽ സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ നോഡൽ ഓഫീസർ സതീശൻ സാർ പരേഡിന്റെ ഫ്രണ്ട് സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് ടി കേഡറ്റുകൾക്ക് പ്രതിഞ്ജാ വാചകം ചൊല്ലിക്കൊടുത്തു.  പി. ടി. എ പ്രസിഡന്റും എസ്. പി. സി ഗാർഡിയൻ പ്രസിഡന്റുമായ അബ്ദുൽ റഷീദ് ആർ വി,  പി. ടി. എ വൈസ് പ്രസിഡന്റ് ജലീൽ, എസ്. എം. സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര, പി. ടി. എ പ്രതിനിധികൾ അധ്യാപകർ, രക്ഷിതാക്കൾ, പൌരപ്രമുഖർ തുടങ്ങിയവർ ചടങ്ങ് വീക്ഷിക്കാനെത്തിയിരുന്നു. നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ബാന്റ് ടീം പരേഡിന് താളവും മേളവും നൽകി. ജൂനിയർ കേഡറ്റുകളായ രുക്മ, നമ്രത, ഫാത്തിമ ഫിദ എന്നിവർ പതാകയേന്തി. പരേഡ് കമാന്റർ അഫ്ഷാൻ വി. പി, സെക്കന്റ് ഇൻ കമാന്റർ അഭിജാത്  എം എന്നിവർ പരേഡ് നേതൃത്വം നൽകി. രണ്ട് പ്ളാറ്റൂണുകളായി 41 കേഡറ്റുകളാണ് പരേഡിൽ പങ്കെടുത്തത്. ഒന്നാം നമ്പർ പ്ളാറ്റൂണിനെ ഫാത്തിമ നിദ കെ ടി യും രണ്ടാം നമ്പർ പ്ളാറ്റൂണിനെ മുഹമ്മദ് ഹാദിയും  നയിച്ചു. മികച്ച ഔട്ട് ഡോർ കേഡറ്റായി അഫ്ഷാൻ വി പി യേയും മികച്ച ഇൻ ഡോർ കേഡറ്റായി മുഹമ്മദ് ഹാദിയേയും മികച്ച ആൾ റൌണ്ടറായി ഫാത്തിമ നിദ കെ ടി യേയും തെരഞ്ഞെടുത്തു.  ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജയരാജൻ പി, ഷക്കീല, സി. പി. ഒ മാരായ മുഹമ്മദ് കെ, സുബൈദ വി എന്നിവരുടെ നേതൃത്വത്തിലാണ് കേഡറ്റുകൾ രണ്ട് വർഷത്തെ ചിട്ടയായ പരിശീലനം പൂർത്തീകരിച്ചത്.

Share:
MTV News Keralaകൊടുവള്ളി  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്. പി. സി യൂണിറ്റ്  രണ്ടാം ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് ഒന്നിന് രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്നു. ചട ങ്ങിൽ വിശിഷ്ടാതിഥിയായ കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് സാർ പരേഡിന്റെ ജനറൽ സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ നോഡൽ ഓഫീസർ സതീശൻ സാർ പരേഡിന്റെ ഫ്രണ്ട് സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അസീസ് ടി കേഡറ്റുകൾക്ക്...പാസ്സിങ്ങ് ഔട്ട് പരേഡ് നടത്തി.