കുന്ദമംഗലം മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു.

MTV News 0
Share:
MTV News Kerala

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 9 ലൈബ്രറികൾക്കും 1 സ്കൂളിനുമായി പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണം പിടിഎ റഹീം എംഎൽഎ നിർവ്വഹിച്ചു. ചെത്തുകടവ് പൊതുജന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവ ത്തോടനുബന്ധിച്ചാണ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 10 ലൈബ്രറികൾക്കും 12 സ്കൂളുകൾക്കുമായി പദ്ധതിയുടെ ഭാഗമായി 3,32,538 രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്.

കെ സി പ്രഭാകരൻ ഗ്രന്ഥശാല ചെറൂപ്പ, ചൂലൂർ യുവജന വായനശാല, ചാത്തങ്കാവ് പൊതുജന വായനശാല, ചെത്തുകടവ് പൊതുജന വായനശാല, നരേന്ദ്രദേവ് സ്മാരക ഗ്രന്ഥശാല, അനശ്വര ലൈബ്രറി വെള്ളിപറമ്പ്, പനച്ചിങ്ങൽ രാഘവൻ ലൈബ്രറി മുണ്ടക്കൽ, സംസ്കാരപോഷിണി വായനശാല കായലം, പൂവ്വാട്ടുപറമ്പ് പൊതുജന വായനശാല, ജി.യു.പി.എസ് മണക്കാട് എന്നിവക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 11 സ്കൂളുകൾക്ക് അനുവദിച്ച പുസ്തകങ്ങൾ ഈ മാസം 22 ന് ഒളവണ്ണയിൽ വെച്ച് വിതരണം ചെയ്യും.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രവർത്തക സമിതി അംഗം കെ ചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.പി സുരേന്ദ്രനാഥ് സ്വാഗതവും വായനശാല സെക്രട്ടറി പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.