കുന്ദമംഗലം:കുന്ദമംഗലത്ത് നേരിടുന്ന ഗതാഗതക്കുരിക്കിന് പരിഹാരമായി ബൈപ്പാസ് വരുന്നു.താമരശ്ശേരിയിൽ നിന്നും മുക്കത്ത് നിന്നും വരുന്നവർക്ക് ഏറെ എളുപ്പ റോഡായി മാറും പുതിയ ബൈപ്പാസ്.
ബൈപ്പാസ് വരുന്നതോടെ വയനാട് ഭാഗത്തുനിന്ന് വരുന്നവർക്ക് ദേശീയപാതയിലെ പ്രധാന അങ്ങാടികളായ കൊടുവള്ളി, കുന്ദമംഗലം, കാരന്തൂർ എന്നിവ സ്പർശിക്കാതെ നഗരത്തിലെത്താം.മെഡിക്കൽ കോളേജിലേക്കുള്ള എളുപ്പവഴിയായി ബൈപ്പാസ് മാറും.
പിലാശ്ശേരി, മുക്കം, പെരിങ്ങൊളം റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൈപ്പാസ് യാഥാർഥ്യമായാൽ വേഗത്തിൽ നഗരത്തിലെത്താം. കോഴിക്കോട് -വയനാട് ദേശീയപാതയുടെ സമാന്തരപാതയായ താമരശ്ശേരി-വര്യട്ട്യാക്ക് റോഡിൽ നിന്നാണ് ബൈപ്പാസ് റോഡ് തിരിഞ്ഞുപോകുന്നത്.
ഇത് ചെത്തുകടവ് പെരിങ്ങൊളം റോഡുമായി ബന്ധിപ്പിക്കാനാണ് ശ്രമങ്ങൾ നടത്തുന്നത്. ചെത്തുകടവ് ഭാഗത്ത് കുന്ദമംഗലം മുക്കം റോഡിന്റെ ഇരുവശങ്ങളിലുള്ള വയൽ ഏറ്റെടുത്ത് റോഡ് നിർമിച്ചാണ് വികസനം സാധ്യമാക്കുന്നത്. കഴിഞ്ഞദിവസം പി.ടി.എ. റഹിം. എം.എൽ.എ.യും പൊതുമരാമത്ത് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് സാധ്യത വിലയിരുത്തി.
© Copyright - MTV News Kerala 2021
View Comments (0)