മില്ലറ്റ് വർഷാചരണം – നൂതനാശയവുമായി കുന്ദമംഗലം ഉപജില്ല

MTV News 0
Share:
MTV News Kerala

മാവൂർ:കുഞ്ഞെഴുത്തിന്റെ മധുരം എന്ന പ്രോജക്ടിന് ശേഷം അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിൻ്റെ നേതൃത്വത്തിൽ ഹെഡ് മാസ്റ്റേഴ്സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും . ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക, മില്ലറ്റുകളുടെ പ്രാധാന്യവും ഔഷധ ഗുണവും കൃഷിരീതികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന *ആരോഗ്യം ചെറുധാന്യങ്ങളിലുടെ* എന്ന പദ്ധതിക്ക് കുന്ദമംഗലം ഉപജില്ലയിൽ തുടക്കമായി. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ ജെ പോളിന്റ ആശയം പ്രധാനാധ്യാപക കൂട്ടായ്മയിലൂടെ എല്ലാ വിദ്യാലയങ്ങളിലും എത്തി ക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ എല്ലാ വിദ്യാലയങ്ങൾക്കുമുള്ള മില്ലറ്റ് സീഡ് കിറ്റുകളുടെ വിതരണോൽഘാടനം കൊളായ് എ.എൽ.പി.സ്ക്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ പി.ടി.എ റഹീം (ബഹു. കുന്ദമംഗലം MLA ) നിർവ്വഹിച്ചു. മില്ലറ്റുകളുടെ പ്രാധാന്യം അവയുടെ ഔഷധഗുണം, കൃഷിരീതികൾ എന്നിവയെ കുറിച്ച് പരിസ്ഥിതി പ്രവർത്തകനും വനമിത്ര അവാർഡ് ജേതാവുമായ ശ്രീ നാരായണൻ വടയശ്ശേരി ക്ലാസ്സെടുത്തു. ശ്രീ.കെ.ജെ .പോൾ (AEO കുന്ദമംഗലം)സ്വാഗത മാശംസിച്ചു. ശ്രീമതി ലിജി പുൽക്കുന്നുമ്മലിന്റെ (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ ഷാജി.എൻ.വി. (വാർഡ് മെമ്പർ ). റോഷ്മ ജി.എസ്. (HM ഫോറം പ്രസിഡന്റ്) എന്നിവർ ആശംസയർപ്പിച്ചു. ശ്രീമതി. അജിത.കെ (HM എ.എൽ പി.എസ്. കൊളായ്) നന്ദി പ്രകാശിപ്പിച്ചു. സബ്ബ് ജില്ലയിലെ 58 വിദ്യാലയങ്ങൾ മില്ലറ്റ് വിത്തുകളുടെ കിറ്റുകൾ ഏറ്റുവാങ്ങി. ഈ വിത്തുകൾ വിദ്യാലയങ്ങളിൽ കുട്ടികളുടെയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ കൃഷി ചെയ്ത് വേറിട്ട ഒരു കാർഷിക സംസ്കാരത്തിന് തുടക്കമിടാനൊരുങ്ങുകയാണ് കുന്ദമംഗലം ഉപജില്ല.

Share:
MTV News Keralaമാവൂർ:കുഞ്ഞെഴുത്തിന്റെ മധുരം എന്ന പ്രോജക്ടിന് ശേഷം അന്താരാഷ്ട്രാ മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പുതിയൊരു ആശയത്തിന് തുടക്കമിടുകയാണ് കുന്ദമംഗലം ഉപജില്ലയിലെ വിദ്യാഭ്യാസ ഓഫീസറായ ശ്രീ. കെ.ജെ പോളിൻ്റെ നേതൃത്വത്തിൽ ഹെഡ് മാസ്റ്റേഴ്സ് ഫോറവും അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും . ചെറു ധാന്യങ്ങളായ മില്ലറ്റുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുക, മില്ലറ്റുകളുടെ പ്രാധാന്യവും ഔഷധ ഗുണവും കൃഷിരീതികളും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന *ആരോഗ്യം ചെറുധാന്യങ്ങളിലുടെ* എന്ന പദ്ധതിക്ക് കുന്ദമംഗലം ഉപജില്ലയിൽ തുടക്കമായി. കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ...മില്ലറ്റ് വർഷാചരണം – നൂതനാശയവുമായി കുന്ദമംഗലം ഉപജില്ല