ലൈബ്രറികൾക്കുള്ള പുസ്തക വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.

MTV News 0
Share:
MTV News Kerala

കുന്നമംഗലം നിയോജക മണ്ഡലത്തിലെ ഒൻപത് ലൈബ്രറികൾക്ക് പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽ.എ നിർവ്വഹിച്ചു. കൂഴക്കോട് ഉപാസന വായനശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ലൈബ്രറികളുടെ ഭാരവാഹികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി.


കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കിയത്. കുന്നമംഗലം നിയോജക മണ്ഡലത്തിലെ 9 വായനശാലകൾക്കായി പദ്ധതിയുടെ ഭാഗമായി 2,18,938 രൂപയുടെ പുസ്തകങ്ങളാണ് നൽകിയത്.

ഇ.എം.എസ് വായനശാല ഒടുമ്പ്ര, ഉദയ വായനശാല എംജി നഗർ ഇരിങ്ങല്ലൂർ, യുവജന വായനശാല കൊടൽനടക്കാവ്, പിജി ഗ്രന്ഥാലയം കേളുവേട്ടൻ സ്മാരക മന്ദിരം, ആത്മബോധോദയം വായനശാല മണക്കടവ്, സാമിയേട്ടൻ പൊതുജന വായനശാല കുരിക്കത്തൂർ, കെപി ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ, ഉപാസന വായനശാല കൂഴക്കോട്, ചാത്തമംഗലം പൊതുജന വായനശാല എന്നിവക്കാണ് പുസ്തകങ്ങൾ വിതരണം ചെയ്തത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മാധവൻ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽഗഫൂർ, ലൈബ്രറി കൗൺസിൽ കോഴിക്കോട് താലൂക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രൻ തിരുവലത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീജ പൂളക്കമണ്ണിൽ, പ്രീതി വാലത്തിൽ സംസാരിച്ചു. പി ശ്രീകുമാർ സ്വാഗതവും ഇ വേലായുധൻ നന്ദിയും പറഞ്ഞു.