തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി

MTV News 0
Share:
MTV News Kerala

മാവൂർ : മാവൂരിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചു മാറ്റുന്നതിന് തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണം എന്ന് മാവൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
വർഷങ്ങളോളമായി അപകടാവസ്ഥയിലായ മാവൂർ കട്ടാങ്ങൽ റോഡ് നവീകരിച്ച സഞ്ചാര യോഗ്യമായ ആക്കണമെന്നും മാവൂരിൽ മികച്ച രീതിയിലുള്ള മത്സ്യ-മാംസ മാർക്കറ്റ് തുറക്കാൻ അധികാരികൾ മുൻ കൈയെടുക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു

2024 – 26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളായി
നാസർ മാവൂരാൻ (പ്രസിഡണ്ട് )
എം ഉസ്മാൻ (ജനറൽ സെക്രട്ടറി)
മോഹൻദാസ് (ട്രഷറർ) ആയും

സിപി ബാബുരാജ്, സേതുമാധവൻ, സാധു മോൻ
എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും ജിജീഷ് പാഴൂർ, സമദ് മാളിയേക്കൽ, ബഷീർ മണവാട്ടി, സീതാ മനോഹരൻ
എന്നിവരെ സെക്രട്ടറിമാരായും കൂടാതെ 15 അങ്ങ് പ്രവർത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു

മാവൂരിൽ നടന്ന ജനറൽ ബോഡി യോഗം മണ്ഡലം ജനറൽ സെക്രട്ടറി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. നാസർ മാവൂരാൻ അധ്യക്ഷത വഹിച്ചു. എം ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു മോഹൻദാസ് വരവുചെലവ് കണക്കും സി പി ബാബുരാജ് നന്ദിയും പറഞ്ഞു

Share:
Tags:
MTV News Keralaമാവൂർ : മാവൂരിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചു മാറ്റുന്നതിന് തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണം എന്ന് മാവൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.വർഷങ്ങളോളമായി അപകടാവസ്ഥയിലായ മാവൂർ കട്ടാങ്ങൽ റോഡ് നവീകരിച്ച സഞ്ചാര യോഗ്യമായ ആക്കണമെന്നും മാവൂരിൽ മികച്ച രീതിയിലുള്ള മത്സ്യ-മാംസ മാർക്കറ്റ് തുറക്കാൻ അധികാരികൾ മുൻ കൈയെടുക്കണമെന്നും പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. മികച്ച വിജയം നേടിയ വ്യാപാരികളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു 2024 – 26 വർഷത്തേക്കുള്ള...തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണം : വ്യാപാരി വ്യവസായി ഏകോപന സമിതി