പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു

MTV News 0
Share:
MTV News Kerala

മുക്കം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്  വിങ്ങിന്റെ ആഭിമുഖ്യത്തിൽ
വൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. നോട്ട് നിരോധനം, നിപ്പ, വെള്ള പൊക്കം,
കോവിഡ് തുടങ്ങിയ കാരണമായി പ്രതിസന്ധിയിലായ   കച്ചവടം  കടക്കെണിയിൽ പെട്ട് ബുദ്ദിമുട്ടുന്ന സഹചര്യത്തിലാണ്  വ്യാപാരികൾക്ക് കൂനിൽ മേൽ കുരു എന്ന പോലെ  അടിച്ചേൽപ്പിച്ച വൈദ്യുത ചാർജ് വർധനവ് . പൊതുജനങ്ങൾക്കും നിരക്ക് വർദ്ധന അംഗീകരിക്കാൻ സാധിക്കാത്ത  സഹചര്യമാണ് നിലവിലുള്ളത്.
ആലിൻ ചുവടിൽ നടന്ന സമാപന സംഗമം  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  മുക്കം യൂണിറ്റ്  പ്രസിഡന്റ് പി. അലിഅക്ബർ ഉദ്ഘാടനം ചെയ്തു.
നിരക്ക് വർദ്ദന ഉടൻ പിൻവലിക്കണമെന്ന്
അദ്ദേഹം ആവശ്യപ്പെട്ടു
യൂത്ത് വിംഗ് പ്രസിഡന്റ് നിസാർ അദ്ധ്യക്ഷ വഹിച്ചു.
വി.പി.അനീസുദ്ദീൻ,ഡിറ്റൊ തോമസ്, പി.പി അബ്ദുൽ മജീദ്, എം.കെ. മമ്മദ്, എം.ടി.അസ്‌ലം, ഒമാൻ  ബഷീർ,  എന്നിവർ
സംസാരിച്ചു
പ്രകടനത്തിന് അബ്ദു ചാലിയാർ,   ഹാരിസ് ബാബു,  ഷിംജി വിരിയംകണ്ടി , കെ.സി.അഷ്റഫ് , ഫൈസൽ മെട്രോ,  എം.കെ.  ഫൈസൽ , ടി.പി ഫൈസൽ  കെ.സി. നൂറുദ്ദീൻ, സമീർ, അഷ്റഫ് എന്നിവർ നേതൃത്വം നൽകി

Share:
Tags:
MTV News Keralaമുക്കം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്  വിങ്ങിന്റെ ആഭിമുഖ്യത്തിൽവൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. നോട്ട് നിരോധനം, നിപ്പ, വെള്ള പൊക്കം,കോവിഡ് തുടങ്ങിയ കാരണമായി പ്രതിസന്ധിയിലായ   കച്ചവടം  കടക്കെണിയിൽ പെട്ട് ബുദ്ദിമുട്ടുന്ന സഹചര്യത്തിലാണ്  വ്യാപാരികൾക്ക് കൂനിൽ മേൽ കുരു എന്ന പോലെ  അടിച്ചേൽപ്പിച്ച വൈദ്യുത ചാർജ് വർധനവ് . പൊതുജനങ്ങൾക്കും നിരക്ക് വർദ്ധന അംഗീകരിക്കാൻ സാധിക്കാത്ത  സഹചര്യമാണ് നിലവിലുള്ളത്.ആലിൻ ചുവടിൽ നടന്ന സമാപന സംഗമം ...പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു