ചാലിയാറിനെ മികച്ച ജല ടൂറിസം മേഖലയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഡ്രീം ചാലിയാർ വാട്ടർ ടൂറിസം പദ്ധതിയുടെ വിളംമ്പരം നടന്നു.

MTV News 0
Share:
MTV News Kerala

മാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാറിലേക്കാവശ്യമായ റസ്ക്യൂ ടീമിൻ്റെ പരിശീലനം ആരംഭിച്ചു.മുപ്പത് പേർക്കാണ് മാസ്റ്റർ ട്രയിനികളായി പരിശീലനം നൽകുന്നത്.

രക്ഷാപ്രവർത്തനം, കനോയിംങ്ങ് കയാക്കിംങ്ങ് പരിശീലനം,നീന്തൽ പരിശീലനം, സ്കൂ ബാ ഡൈവിംങ്ങ്, തുടങ്ങി വിവിധ പരിശീലനമാണ് ഇവർക്ക് നൽകുന്നത്.ഇവർക്കു പുറമെ പ്രത്യേകം പരിശീലനം ലഭിച്ച ഹരിതസേനാംഗങ്ങളുമാണ് ഡ്രീം ചാലിയാറിൻ്റെ
മുന്നണി പ്രവർത്തകർ.ഊർക്കടവ് ഡ്രീം ചാലിയാർ
വാട്ടർ സ്പോട്സ് കോംപ്ലക്സിൽ നടന്ന
റസ്ക്യൂ പരിശീലനം അഡ്വ: പി.ടി.എ.റഹീം എം.എൽ എ ഉൽഘാടനം ചെയ്തു.

ഡ്രീംചാലിയാർ വിളംമ്പരത്തിൻ്റെ ഉൽഘാടനം ചെയർമാൻ പി.കെ.കമ്മുക്കുട്ടി ഹാജി ഉൽഘാടനം ചെയ്തു.റസ്ക്യൂ ടീം പരിശീലനം മുക്കം അസിസ്റ്റൻറ് ഫയർ ഓഫീസർ വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു.മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ പുലപ്പാടി അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ്,
വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ.എം.അപ്പു കുഞ്ഞൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ടി.രഞ്ചിത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശുഭ ശൈലേന്ദ്രൻ, മാവൂർ പ്രിൻസിപ്പൽ എസ് ഐ.
വി.ആർ രേഷ്മ, ഡ്രീം ചാലിയാർ എം.ഡി.
ഐഹാൻകോയ,ഡ്രീം ചാലിയാർ സി.ഇ.ഒ. സി. അബ്ദുറഹിമാൻ,സി.സി.ഒ .ഗുലാം കൊളക്കാടൻ,
ട്രെയ്നർ സൂര്യ, ഒറ്റയിൽ അബ്ദുൽ അസീസ്,
ആയിഷ തെങ്ങിലകടവ് ,റിട്ട: എസ്.പി. ഇ പി.മുഹമ്മദ്കോയ, തുടങ്ങിയവർ സംസാരിച്ചു.

Share:
MTV News Keralaമാവൂർ:ഊർക്കടവിലെ ലേക്ക് സൈഡ് വാട്ടർ സ്പോട്സ് കോംപ്ലക്സ് സെൻ്ററിലാണ് വിളംമ്പര ചടങ്ങ് നടന്നത്.ഏപ്രിൽ മാസം ആരംഭിക്കുന്ന ഡ്രീം ചാലിയാർ വാട്ടർ സ്പോട്സിൻ്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് വിളംബരം നടത്തിയത്.പദ്ധതിയുടെ ഭാഗമായി ഡ്രീം ചാലിയാറിലേക്കാവശ്യമായ റസ്ക്യൂ ടീമിൻ്റെ പരിശീലനം ആരംഭിച്ചു.മുപ്പത് പേർക്കാണ് മാസ്റ്റർ ട്രയിനികളായി പരിശീലനം നൽകുന്നത്. രക്ഷാപ്രവർത്തനം, കനോയിംങ്ങ് കയാക്കിംങ്ങ് പരിശീലനം,നീന്തൽ പരിശീലനം, സ്കൂ ബാ ഡൈവിംങ്ങ്, തുടങ്ങി വിവിധ പരിശീലനമാണ് ഇവർക്ക് നൽകുന്നത്.ഇവർക്കു പുറമെ പ്രത്യേകം പരിശീലനം ലഭിച്ച ഹരിതസേനാംഗങ്ങളുമാണ് ഡ്രീം ചാലിയാറിൻ്റെമുന്നണി...ചാലിയാറിനെ മികച്ച ജല ടൂറിസം മേഖലയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിക്കാൻ പോകുന്ന ഡ്രീം ചാലിയാർ വാട്ടർ ടൂറിസം പദ്ധതിയുടെ വിളംമ്പരം നടന്നു.