എൽ.ഡി.എഫ്ബഹുജന സദസ്സ്

MTV News 0
Share:

പെരുമണ്ണ:
കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്ദർ മന്ദിറിൽ നടത്തിയ പ്രതിഷേധ മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് എൽ ഡി.എഫ് നേതൃത്വത്തിൽ പെരുമണ്ണയിൽ ബഹുജന സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ. ജില്ലാ എക്സികുട്ടീവ് മെമ്പർ ചൂലൂർ നാരായണൻ ബഹുജന സദസ്സ് ഉദ്ഘാടനം ചെയ്തു. സി. സുന്ദരൻ അദ്ധ്യക്ഷം വഹിച്ചു. ഇ. വിനോദ് കുമാർ .ഷാജി പുത്തലത്ത്, എ. പുരുഷോത്തമൻ . ഒ. പ്രകാശൻ ., സി. ഉഷ VP ശ്യാംകുമാർ ടി നിസാർ VP. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വി.പി.രവീന്ദ്രൻ സ്വാഗതവും .ഇ.കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.