പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം.
തിരുവനന്തപുരം:കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടത്തിയ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടി ‘ലെറ്റ്‌സ് ഗോ’ ഹ്രസ്യ ചിത്രം.
തിരുവനന്തപുരം കലാഭവനിൽ സംഘടിപ്പിച്ച ഏകദിന ചലച്ചിത്രോത്സവം പരിപാടിയിൽ വെച്ച് പുരസ്‌കാരം കൈമാറി. മുക്കം ചേന്ദമംഗല്ലൂർ സ്വദേശികളായ അശ്വിൻ എസ് കുമാറും, ഹൃദിൻ ബാബുവും മന്ത്രി ശിവൻ കുട്ടിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മന്ത്രി ആന്റണി രാജു അധ്യക്ഷനായ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.
ഇന്ത്യൻ ഫിലിം ഹൗസിന്റെ ദേശിയ തലത്തിൽ മികച്ച സിനിമാറ്റോഗ്രാഫികുള്ള അവാർഡിനും ലെറ്റ്‌സ് ഗോ ഷോർട്ട് ഫിലിം അർഹത നേടിയിരുന്നു.എം ടി വി ന്യൂസ് മീഡിയ പാർട്ണറായി പുറത്തിറങ്ങിയ ഷോർട് ഫിലിമാണ് ‘ലെറ്റ്‌സ് ഗോ’ഹ്രസ്യ ചിത്രം.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)