
കോഴിക്കോട്: എല്‍ജെഡി-ആര്‍ജെഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട് നടക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് ആര്‍ജെഡി പതാക, എല്‍ജെഡി സ്ഥാന പ്രസിഡൻ്റ് എം വി ശ്രേയാംസ്കുമാറിന് കൈമാറും. ലയനത്തിൻ്റെ പശ്ചാത്തലത്തില്‍ ആര്‍ജെഡി സംസ്ഥാന ഘടകം പിരിച്ചു വിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് വൈകീട്ട് പ്രഖ്യാപിക്കു
ആര്‍ ജെ ഡി നേതാക്കളായ അബ്ദുള്‍ബാരി സിദ്ദിഖി, മനോജ് ഝാ, സഞ്ജയ് യാദവ് എന്നിവരും എല്‍ജെഡി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, കെ പി മോഹനൻ തുടങ്ങിയവരും ലയനസമ്മേളനത്തില്‍ പങ്കെടുക്കും. ലയന ശേഷവും കേരളത്തില്‍ പാര്‍ട്ടി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് എംവി ശ്രേയാംസ്കുമാര്‍ വ്യക്തമാക്കിയിരുന്നു
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)