തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ നാലു കാറ്റഗറിയയി തരം തിരിച്ചു; ലോക്ക്‌ ഡൗൺ ഇളവുകൾ നാളെ മുതൽ

MTV News 0
Share:
MTV News Kerala

കോഴിക്കോട്‌ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്‌ പ്രകാരം:-

കോവിഡ് 19 ന്റെ രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോക് ഡൗൺ ഏർപ്പെടുത്തിയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ 4 കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിരുന്നതാണ്. ഒരോ ആഴ്ചയിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അവലോകനം ചെയത് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ NORMAL PR LSGI, VERY HIGH TPR LSGI, CRITICAL LSGI, HIGHLY CRITICAL LSG എന്നിങ്ങനെ തരംതിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ജില്ലാഭരണ കൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും, തദ്ദേശസ്വയംഭരണ വകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടെ നിരന്തരമായി നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഏർപ്പെടുത്തിയതിന്റെ ഫലമായി കോഴിക്കോട് ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35 ശതമാനത്തിൽനിന്ന് ഗണ്യമായി കുറഞ്ഞ് 9.1% ആയിട്ടുണ്ട്. എന്നിരുന്നാലും ജില്ലയിലെ ചില പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നതായും കാണുന്നുണ്ട്. സർക്കാർ നിർദ്ദേശ പ്രകാരം ആഴ്ച തോറുമുള്ള ടെസ്റ്റ് പോസിറ്റിവിറ്റി താരതമ്യം ചെയത് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ കർശന നിയന്ത്രണങ്ങൾ
കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാർ ജില്ലാകളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട് .

🟥 നിയന്ത്രണങ്ങൾ: -A (Average TPR Below 8%)

👉🏻 സ്ഥലങ്ങൾ: കിഴക്കോത്ത്‌, നന്മണ്ട, ബാലുശ്ശേരി, പേരാമ്പ്ര, കൂരാച്ചുണ്ട്‌, കുറ്റ്യാടി തുടങ്ങിയ 29 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

  1. എല്ലാ വിധ സ്ഥാപനങ്ങളും റൊട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരെ വെച്ച് പ്രവർത്തനം നടത്താവുന്നതാണ്.ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കാവുന്നതാണ്.
  2. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാവിധത്തിലുള്ള കടകളും അക്ഷയ കേന്ദ്രങ്ങൾ ഉൾപ്പെടെ രാവില 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ 50% ജീവനക്കാരെ വെച്ച് തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
  3. ടാക്സി/ഒട്ടോറിക്ഷ വാഹനങ്ങൾക്ക് സർവ്വീസ് നടത്താവുന്നതാണ്. ടാക്സികളിൽ (ഡ്രൈവർ അടക്കം 4 പേരെയും ഓട്ടോറിക്ഷകളിൽ 3 ഡ്രൈവർ അടക്കം) പേരെയും യാത്രക്ക് അനുവദിക്കാവുന്നതാണ് .
  4. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മെബൈൽ ആപ്പ് ഉപയോഗിക്കേണ്ടതാണ് .
  5. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താവുന്നതാണ് പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ് .
  6. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതും വൈകിട്ട് 7.00 മണിക്ക് ശേഷം രാത്രി 9.30 മണിവരെ ഹോംഡെലിവറി നടത്താവുന്നതുമാണ്.

7.വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്.

🟥 നിയന്ത്രണങ്ങൾ കാറ്റഗറി -B (Average TPR Between 8 % to 19%

👉🏻 പഞ്ചായത്ത്/നഗരസഭ : കൊടുവള്ളി, താമരശ്ശേരി, കുന്നമംഗലം, മടവൂർ, മുക്കം, പുതുപ്പാടി, മാവൂർ, നരിക്കുനി, കോഴിക്കോട്‌ കോർപ്പറേഷൻ, ചാത്തമംഗലം, തിരുവമ്പാടി, കൊയിലാണ്ടി, ഓമശ്ശേരി, ഉണ്ണികുളം തുടങ്ങിയ 47 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

  1. എല്ലാ വിധ സർക്കാർ അർദ്ധസർക്കാർ അടിസ്ഥാനത്തിൽ 25% സ്ഥാപനങ്ങളും നടത്താവുന്നതാണ്.ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് നടപ്പാക്കാവുന്നതാണ്. റൊട്ടേഷൻ ഹോംജിവനക്കാരെ വെച്ച് പ്രവർത്തനം
  2. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അവശ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന എല്ലാ കടകളും രാവില 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ 50% ജിവനക്കാരെ വെച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് മറ്റ് വാണിജ്യസ്ഥാപനങ്ങൾ 50% ജിവനക്കാരെ വെച്ച് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.
  3. അക്ഷയകേന്ദ്രങ്ങൾ എല്ലാദിവസവും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ് .
  4. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും 50% ജീവനക്കാരെ വെച്ച് തിങ്കൾ ബുധൻ,വെള്ളി ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് പ്രവർ ത്തിപ്പിക്കാവുന്നതാണ് .
  5. ബീവറേജസ് കോർപ്പറേഷന്റെ ഔട്ട് ലെറ്റുകളിൽനിന്നും ബാറുകളിൽനിന്നും മദ്യം പാർസലായി വാങ്ങാവുന്നതാണ്. ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കേണ്ടതാണ് .
  6. ശാരീരിക അകലം പാലിച്ച് കായിക വിനോദങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ നടത്താവുന്നതാണ് പ്രഭാതസവാരിയും സായാഹ്ന സവാരിയും സാമൂഹിക അകലം പാലിച്ച് നടത്താവുന്നതാണ്
  7. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ സംവിധാനം നടപ്പിലാക്കാവുന്നതാണ്.

8.വീട്ടുജോലികൾക്കുള്ള തൊഴിലാളികൾക്ക് യാത്രകൾ അനുവദനീയമാണ്

🟥 നിയന്ത്രണങ്ങൾ -C (Average TPR between 20% to 29%)

കാരശ്ശേരി, പെരുവയൽ.

  1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർ ത്തിപ്പിക്കാവുന്നതാണ് .2. വിവാഹ പാർട്ടികൾക്കായി ടെക്സ്റ്റൈൽസ്, ജുവലറി ചെരുപ്പ് കടകൾ തുടങ്ങിയവയും വിദ്യാഭ്യാസ ആവശ്യത്തിനുള്ള ബുക്കുകൾ വിൽപ്പന നടത്തുന്ന കടകളും അവശ്യഉപകരണങ്ങളുടെയും വാഹനങ്ങളുടെയും റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കടകളും എല്ലാ വെള്ളിയാഴ്ചയും രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പാക്കവുന്നതാണ്.
  2. ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ പാർസൽ ഹോം നടപ്പിലാക്കാവുന്നതാണ്. ഡെലിവറി സംവിധാനം

🟥 നിയന്ത്രണങ്ങൾ -D (Average TPR above 30%)

  1. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ രാവിലെ 7.00 മണിമുതൽ വൈകിട്ട് 7.00 മണിവരെ മാത്രം തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ് . ഹോട്ടലുകളിലും റസ്റ്റാറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ് .

മേൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാവുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ് . ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിൽപ്പനകേന്ദ്രങ്ങൾ മാത്രം ഈ ദിവസങ്ങളിൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണ്.

മേൽപറഞ്ഞ നിബന്ധനകൾ പാലിക്കപ്പെടേണ്ടത് സ്ഥാപനങ്ങളുടെ മേധാവികളുടെയും പൗരൻമാരുടെയും ഉത്തരവാദിത്വമാണ്. ഈ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലെങ്കിൽ കേവിഡ് വ്യാപനത്തിന് കാരണമാവും ആയതിനാൽ ഈ നിബന്ധനകളുടെ പൊതുജനാരോഗ്യദുരന്തത്തിലേക്ക് വഴി തെളിയിക്കും.നിരോധനങ്ങൾ ലംഘിക്കപ്പെടുന്നവർക്കെതിരെ IPC-269 ,188 പ്രകാരമുള്ള നടപടികൾ ജില്ലാപോലീസ് മേധാവികൾ സ്വീകരിക്കേണ്ടതാണ് പൊതുജനാരോഗ്യത്തെയും ദുരന്തനിവാരണത്തെയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടുവീഴ്ചകൾ അനുവദനീയമല്ല ഇക്കാര്യങ്ങൾ ഉറപ്പുവരുത്താനായി സെക്ടർ മജിസ്ട്രേറ്റുമാരെ നിയമിച്ചിട്ടുണ്ട് . നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സെക്ടർ മജിസ്ട്രേറ്റുമാർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി ആയത് ബന്ധപ്പെട്ട SHO യ്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ് ഇതിനു പുറമെ ജില്ലയിലെ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും പോലീസിന്റെ നിരീക്ഷണം ഉണ്ടാവും