കൂളിമാട്
ലോക്കൽ സമ്മേളനം സമാപിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ:കണ്ണൂരിൽ നടക്കാൻ പോകുന്ന ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടും ലോക്കൽ സമ്മേളനം നടത്തി.കൂളിമാട് ദിയ ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ കെ.ഗോവിന്ദൻകുട്ടി- സനിൽ നഗറിലാണ് സി.പി.ഐ.എം.ലോക്കൽ സമ്മേളനം നടത്തിയത്.

രാവിലെ കൂളിമാട് അങ്ങാടിയിൽ നടന്ന പ്രകടനത്തിനു ശേഷം മുതിർന്ന പാർട്ടി പ്രവർത്തക അരീക്കര ലഷ്മികുട്ടി അമ്മ പതാക ഉയർത്തി.പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു.

കൂളിമാട് ലോക്കൽ കമ്മറ്റിക്കു കീഴിലുളള സ്ഥലങ്ങളിലെ മറ്റ് പാർട്ടികളിൽ നിന്നും രാജിവെച്ചെത്തിയവരെ ചടങ്ങിൽ സ്വീകരിച്ചു.
കൂളിമാട് ലോക്കൽ കമ്മറ്റിക്ക് അഞ്ച് സെൻ്റ് സ്ഥലം സൗജന്യമായി നൽകിയ എറക്കോടൻ ഫാത്തിമ്മ കുട്ടി ഹജ്ജുമ്മയെ ചടങ്ങിൽ ആദരിച്ചു. സ്ഥലത്തിൻ്റെ ആധാരം കുന്ദമംഗലം ഏരിയാ സെക്രട്ടറി ഇ. വിനോദ് കുമാർ ഏറ്റുവാങ്ങി.തുടർന്ന് നടന്ന സമ്മേളനം
സി.പി.ഐ.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം
ജോർജ് എം തോമസ് ഉൽഘാടനം ചെയ്തു.

ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.പ്രസാദ് അനുശോചന പ്രമേയവും ടി. ആബ്ദുൽ ഹമീദ് രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.ഏരിയാ സെക്രട്ടറി ഇ.വിനോദ് കുമാർ, ടി.കെ.മുരളീധരൻ, വി.സുന്ദരൻ, പി.ഷൈബു ,പി.പി.ഷാഹുൽഹമീദ്
തുടങ്ങിയവർ സംസാരിച്ചു.