ബംഗാളില്‍ കൈക്കോർത്ത് കോണ്‍ഗ്രസും -സി പി എം മും ; 24ല്‍ ഇടതും 12ല്‍ കോണ്‍ഗ്രസും മത്സരിച്ചേക്കും
കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്-സി പി എം കോണ്‍ഗ്രസ് സഖ്യം രൂപംകൊണ്ടു. ഇടത് പാര്‍ട്ടികള്‍ 24 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലും മത്സരിക്കാനാണ് സാധ്യത. ഐ എസ് എഫ് ആറ് സീറ്റില്‍ മത്സരിക്കും. മറ്റ് ചില സീറ്റുകളില്‍ ചര്‍ച്ച തുടരുകയാണ്.
ഇന്ത്യ സഖ്യം കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ റാലിയില്‍ ഇടത് നേതാക്കള്‍ വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചണി നിരന്ന് ശക്തിപ്രകടനം നടത്തിയത്. പ്രമുഖ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍, എന്‍ സി തലവന്‍ ഫാറൂഖ് അബ്ദുല്ല, ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ്, പി ഡി പി നേതാവ് മെഹബൂബ മുഫ്തി തുടങ്ങിയവര്‍ റാലിക്കെത്തിയിരുന്നു.
എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും തമ്മിലുള്ള മത്സരവും പോരാട്ടവും പശ്ചിമ ബംഗാളിലെ സീറ്റ് ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കില്ലെന്നു തന്നെയാണ് ഇരു പാര്‍ട്ടികളും വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസിലെ ഉന്നത നേതാക്കളായ രാഹുല്‍ ഗാന്ധിയെ വയനാട്ടിലും കെ സി വേണുഗോപാലിനെ ആലപ്പുഴയിലും മത്സരിപ്പിക്കുന്നത് സി പി എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിലെ ഉന്നത നേതാക്കളായ രാഹുല്‍ ഗാന്ധിയെ വയനാട്ടിലും കെ സി വേണുഗോപാലിനെ ആലപ്പുഴയിലും മത്സരിപ്പിക്കുന്നത് സി പി എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലെ സ്ഥാനാര്‍ഥികളെ ഇടത് മുന്നണി പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
© Copyright - MTV News Kerala 2021
View Comments (0)