2023ലെ അവസാന ഭാഗിക ചന്ദ്രഗ്രഹണം ഇന്ന്

MTV News 0
Share:
MTV News Kerala

ഒക്ടോബർ 28-29 തീയ്യതികളിലായാണ് ഭാഗിക ചന്ദ്ര ഗ്രഹണത്തിന് ലോകം സാക്ഷിയാകുക. അർധരാത്രിയിൽ നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ എല്ലായിടത്ത് നിന്നും കാണാനാകും. 1 മണിക്കൂർ 19 മിനിറ്റ് നേരമാണ് നടക്കാനിരിക്കുന്ന ചന്ദ്രഗ്രഹണത്തിന്റെ ദൈർഘ്യം.
പടിഞ്ഞാറൻ പസഫിക് മേഖല, ഓസ്ട്രേലിയ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, കിഴക്കൻ ദക്ഷിണ അമേരിക്ക, വടക്കുകിഴക്കൻ അമേരിക്ക , അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, ദക്ഷിണ പസഫിക് സമുദ്രം എന്നിവിടങ്ങളിൽ നിന്ന് ചന്ദ്രഗ്രഹണം കാണാം. നഗ്ന നേത്രങ്ങൾ കൊണ്ട് തന്നെ എല്ലാവർക്കും സുരക്ഷിതമായി ചന്ദ്രഗ്രഹണങ്ങൾ നോക്കിക്കാണാനാവും. ബൈനോക്കുലറുകളും ദൂരദർശിനികളും ഉപയോഗിച്ചാൽ കൂടുതൽ വ്യക്തമായി ഇത് കാണാം. 2025 സെപ്റ്റംബർ 7 നാണ് ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കുന്ന അടുത്ത ചന്ദ്രഗ്രഹണം. 2022 നവംബറിലാണ് മുമ്പ് ഇന്ത്യയിൽ നിന്ന് ചന്ദ്രഗ്രഹണം ദൃശ്യമായത്.