വി കെ എച്ച് എം ഒ കോളേജ് മാഗസിൻ പ്രകാശനവും, ആദരിക്കൽ ചടങ്ങും നടത്തി

MTV News 0
Share:
MTV News Kerala

മുക്കം : മുക്കം മുസ്ലിം ഓർഫനെജിന്റെ കീഴിൽ പ്രവൃത്തിക്കുന്ന വി കെ എച്ച് എം ഒ വിമൻസ് ആർട്സ്  ആൻഡ് സയൻസ് കോളേജിന്റെ 2022-23 വർഷത്തെ മാഗസിനായ ” താളുകൾ കഥ പറയുമ്പോൾ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും,ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും നടത്തി.

കോളേജ് പ്രിൻസിപ്പാൾ   ഇ റംലത്ത് സ്വാഗതം പറഞ്ഞു. എം എം ഒ സെക്രട്ടറി അബ്ദുള്ള കോയ ഹാജി അധ്യക്ഷത വഹിച്ചു .പരിപാടി എം എം ഒ പ്രസിഡന്റ്‌ ജനാബ് കുഞ്ഞാലി ഹാജി ഉദ്ഘാടനം ചെയ്തു.  തലശ്ശേരി ബ്രെണ്ണന് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അനിലേഷ് ടി ടി മാഗസിൻ പ്രകാശനം ചെയ്തു.എം എം ഒ സെക്രട്ടറി ജനാബ് മൂസ മാസ്റ്റർ സ്വീകരിച്ചു. സ്റ്റുഡന്റസ് എഡിറ്റർ ആര്യ ടി മാഗസിന്റെ ഉള്ളടക്കങ്ങൾ അതി വിപുലമായി വിശദീകരിച്ചു.

അതോടപ്പം ബി എ ഇംഗ്ലീഷിൽ ഫുൾ എ പ്ലസ്സോട് കൂടി ഫാറൂഖ് കോളേജിൽ ഉപരി പഠനത്തിൻ യോഗ്യത നേടിയ ഫാത്തിമ നസ്‌ലയെ അനിലേഷ് സാറും, കോമേഴ്‌സ് ഡിപ്പാർട്മെന്റിൽ ഉന്നത വിജയം നേടി ഉപരി പഠനത്തിൻ യോഗ്യത നേടിയ ബിജിന ഒ യെ എം എം ഒ മെമ്പർ ജനാബ് ബീരാൻ ഹാജി കെ ടി യും,ഹിസ്റ്ററി ഡിപ്പാർട്മെന്റിൽ ഉന്നത വിജയം നേടി ഉപരി പഠനത്തിൻ യോഗ്യത നേടിയ അനഘ യൂ ടി യെ എം എം ഒ വൈസ് പ്രസിഡന്റ്‌ ജനാബ് വി അബ്ദുറഹിമാനും, കോളേജ് പഠനത്തിന് വേണ്ടി വാങ്ങിയ മുഴുവൻ ടെക്സ്റ്റ്‌ ബുക്കുകളും  ഫ്രീയായി കോളേജിന്  നൽകി മറ്റുള്ള വിദ്യാർത്ഥികൾക്ക് മാതൃകയായ കൃഷ്ണയെ എം എം ഒ ട്രഷറർ ജനാബ് വി മോയി ഹാജിയും മൊമെന്റോ നൽകി ആദരിച്ചു.

എം എം ഒ അക്കാദമിക് ഡയറക്ടർ അബ്ദു മാസ്റ്റർ, മുഹമ്മദ്‌ കോയ ഹുദവി (ഓഫീസ് അഡ്മിനിസ്ട്രേറ്റർ എം എം ഒ ), മൊയ്‌നുദ്ധീൻ മാസ്റ്റർ (hss പ്രിൻസിപ്പൽ ), സലീം മാസ്റ്റർ (ഹെഡ്മിസ്റ്റർ mkhmhss ), നിസാർ മാസ്റ്റർ (എൽ പി സ്കൂൾ എച്ച് എം ), ഉമ്മർ കെ (പി ടി എ പ്രസിഡന്റ്‌), അശൂറ ബാനു (ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ),സജ്‌ന (സ്റ്റാഫ്‌ സെക്രട്ടറി ), ബിജിന (കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ) ,അമീൻ ( ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി )എന്നിവർ ആശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു .

സ്റ്റാഫ്‌ എഡിറ്റർ സീന നസീർ നന്ദി പറഞ്ഞു. തുടർന്ന്  അനിലേഷ്  സാറിന്റെ നേതൃത്വത്തിൽ ” A MULTI HOODED SNAKE ” എന്ന വിഷയത്തിൽ കവിത അവതരിപ്പിച്ചു .