മഅദനിയെ കേരളത്തിലേക്ക് വിട്ടാല്‍ ഒളിവില്‍ പോവും: കടുത്ത എതിർപ്പുമായി കർണാടക

MTV News 0
Share:

ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി ഡി പി ചെയർമാനുമായ അബ്ദുള്‍ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ. കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ ശക്തമായ ഭാഷയില്‍ സുപ്രീംകോടതിയില്‍ എതിർക്കുകയും ചെയ്തു.

മഅദനി സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി കേരളത്തിലേക്ക് മടങ്ങാന്‍ അനുവദിക്കരിതെന്നും കാട്ടി കർണാടക സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കേസിലെ സാക്ഷികളിലൊരാളെ പ്രതി ഭീഷണിപ്പെടുത്തിയതിന് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, ക്രിമിനല്‍ പഞ്ചാത്തലമുള്ള പ്രതിക്ക് ഇളവ് നല്‍കിയാല്‍ വീണ്ടും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കർണാടക സർക്കാർ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു