ബംഗളുരൂവിൽ വീട്ടുതടങ്കലിൽ കഴിയുന്ന പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്‌ദനി ഇതിനുമുമ്പ് കേരളത്തിൽ എത്തിയത് നാലു വർഷം മുമ്പ്. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 നവംബർ മൂന്നിനാണ് മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ വീട്ടിൽ മഅ്‌ദനി എത്തിയത്.
രണ്ടുദിവസം കഴിഞ്ഞ് ഉമ്മ മരിച്ചു. രോഗബാധിതനായ അച്ഛൻ അബ്‌ദുൾ സമദിനെ കാണാൻ കേരളത്തിൽ പോകാമെന്ന് തിങ്കളാഴ്‌ചയാണ് സുപ്രീംകോടതി വിധി വന്നത്. ചൊവ്വാഴ്‌ച രാവിലെ വിമാനമാർഗം നാട്ടിലേക്കു തിരിക്കും. കർണാടക പൊലീസിന്റെ അകമ്പടിയുണ്ടാകും. കോടതി വിധിയുടെ പകർപ്പു കിട്ടിയശേഷം ബാക്കി കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് സഹോദരനും അധ്യാപകനുമായ അൻവർ ഹുസൈൻ പറഞ്ഞു. മഅ്‌ദനി സ്ഥാപിച്ച മൈനാഗപ്പള്ളി അൻവാർശേരി അറബിക് കോളേജ് ആൻഡ് യത്തീംഖാനയിലാകും കഴിയുക.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)