യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞു.

MTV News 0
Share:

മാവൂർ:പെരുവയലിൽ വഴി യാത്രക്കാരിയായ യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞു.
പെരുവയൽ എളന വെളുത്തേടത്ത് കണ്ടി മേത്തൽ ഷീനയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയാണ് നഷ്ടപ്പെട്ടത്.
ഞായറാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ്
സംഭവം നടന്നത്.

മെഡിക്കൽ കോളേജിലെ ജീവനക്കാരിയായ ഇവർ ജോലി കഴിഞ്ഞ് വരുമ്പോഴാണ് മാല പിടിച്ചു പറിച്ചത്.

റോഡിലൂടെ നടന്നു വരുമ്പോൾ ഒരു ബൈക്ക് ഇവരെ കടന്നുപോകുകയും പിന്നീട് തിരികെയെത്തി വഴി ചോദിക്കുകയുമായിരുന്നു. അതിനിടയിൽ ബൈക്കിന്റെ പുറകിലിരുന്ന കറുത്ത് തടിച്ചയാൾ ഇവരുടെ കഴുത്തിലെ മാല പൊട്ടിക്കുകയായിരുന്നുവത്രെ. എന്നാൽ പിടിവലിയിൽ പൊട്ടി പോയ മാലയുടെ പകുതി മാത്രമാണ് മോഷ്ടാക്കൾക്ക് കിട്ടിയിട്ടുള്ളൂ.

മാല നഷ്ടപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് കേസെടുത്ത് അന്യേഷണമാരംഭിച്ചു.