ഭീകര താഴ്ചയുള്ള കിണറില്‍ അനിയന്; പിന്നാലെ എടുത്തുചാടി രക്ഷിച്ച് എട്ടുവയസുകാരി, ദിയയാണ് താരം
കിണറ്റില്‍ വീണ രണ്ട് വയസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ സഹോദരിയായ എട്ട് വയസുകാരിയെ കുറിച്ചുള്ള കഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മാവേലിക്കര മാങ്കാംകുഴി കല്ലിത്തുണ്ടം സനലിന്റെയും ഷാജിലയുടെയും മകന് ഇവാനിനെ മൂത്ത സഹോദരി ദിയയാണ് രക്ഷിച്ചത്. വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉള്‍പ്പടെയുള്ളവര്‍ ദിയയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.എന്നാല്‍ ഇപ്പോഴിതാ അന്ന് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ദിയ. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് സഹോദരന് കിണറ്റില്‍ വീണതെന്ന് ദിയ പറയുന്നു. കിണറിന് സമീപത്തുള്ള മോട്ടോറില്‍ കയറിയതോടെയാണ് അനിയന് കിണറ്റില്‍ വീണത്. വെള്ളത്തില്‍ എന്തോ തെറിച്ച് വീഴുന്ന ശബ്ദം കേട്ടു നോക്കിയപ്പോള്‍ അനിയന് കിണറ്റില്‍ കിടക്കുന്നതാണ് കണ്ടത്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)