വായിലുണ്ടായ മുറിവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു

MTV News 0
Share:
MTV News Kerala

മലപ്പുറം കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാ(4)ണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പ് കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് തുന്നലിടാനാണ് അനസ്തീഷ്യ നൽകിയത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറയുന്നു.

Share:
Tags:
MTV News Keralaമലപ്പുറം കൊണ്ടോട്ടിയിൽ വായിലുണ്ടായ മുറിവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു. മലപ്പുറം അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിലാ(4)ണ് മരിച്ചത്. മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപിച്ച് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിക്കെതിരെ പരാതിയുമായി നിസാറും കുടുംബവും രംഗത്തെത്തി. അനസ്തീഷ്യ കൊടുത്തതിലെ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വായിൽ കമ്പ് കൊണ്ടു മുറിഞ്ഞതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് തുന്നലിടാനാണ് അനസ്തീഷ്യ നൽകിയത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്ന് ആശുപത്രി...വായിലുണ്ടായ മുറിവിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല് വയസുകാരൻ മരിച്ചു