‘പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാനലക്ഷ്യം’, രാഹുലിന് പിന്തുണയുമായി മമതാ ബാനർജി
എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മമത പറഞ്ഞു.
പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയാണ്. പ്രതിപക്ഷ നേതാക്കൾ അവരുടെ പ്രസംഗത്തിന് അയോഗ്യരാക്കപ്പെടുകയും ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുകായും ചെയ്യുന്നുവെന്നും മമത പറഞ്ഞു.
അപകീര്‍ത്തി കേസില്‍ രണ്ടു വര്‍ഷം ശിക്ഷിച്ചതിനെ തുടന്നാണ് എം.പി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയിരിക്കുന്നത്. ഇതോടെ ആറ് വര്‍ഷം രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല.
നേരത്തെ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സൂറത്ത് സിജെഎം കോടതിയാണ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് വിധിച്ചത്. രാഹുല്‍ ഗാന്ധിക്ക് രണ്ടുവര്‍ഷം തടവുശിക്ഷയും കോടതി വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ കോടതിയെ സമീപിക്കുന്നതിനായി സൂറത്ത് സിജെഎം കോടതി ശിക്ഷാവിധി 30 ദിവസത്തേക്ക് മരവിപ്പിക്കുകയും രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. കേസ് നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസും പ്രഖ്യാപിച്ചിരുന്നു. ഇതിനായി അഭിഭാഷകരുടെ സംഘവുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചനകളും ആരംഭിച്ചിരുന്നു.
© Copyright - MTV News Kerala 2021
View Comments (0)