മാമിയെതട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആക്ഷൻ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കോഴിക്കോട്:
റിയൽ എസ്റ്റേറ്റ് വ്യാപാരിയായ ആട്ടൂർ മുഹമ്മദ് എന്ന മാമിയെ
തട്ടിക്കൊണ്ടു പോയവരെ പിടികൂടണമെന്ന് ആക്ഷൻ കമ്മറ്റി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2023 ആഗസ്റ്റ് 21 ന് മാമിയെ കോഴിക്കോട് നഗരത്തിൽ നിന്നും കാണാതായി ഒരു വർഷംപൂർത്തിയാവുന്ന ഈ ഘട്ടത്തിലും പോലീസിന് കണ്ടെത്താനായിട്ടില്ല. ഇത് കേസ്അട്ടിമറി
ക്കപ്പെടുന്നുഎന്ന സംശയം ബലപ്പെടുത്തുന്നതായുംആക്ഷൻ കമ്മിറ്റി ആരോപിച്ചു.
നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ജിജി ഷിൻ്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഒരു തെളിവുംഇത്രയും കാലത്തിനുള്ളിൽ കണ്ടെത്താനായിട്ടില്ല.
ഇതുവരെയുള്ള പോലീസിന്റെ
അന്വേഷണം തൃപ്തികരമല്ലന്നും
കാണാതായ മാമിയുടെ കുടുംബം പറഞ്ഞു.
അന്വേഷണ നടക്കുന്നതിനിടയിൽ തിരഞ്ഞെടുപ്പ് ചട്ടത്തിൻ്റെ ഭാഗമായി സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥനെ വീണ്ടും നടക്കാവ് സ്റ്റേഷനിൽ വീണ്ടുംനിയമിക്കുന്നത് സംശയത്തിനിടനൽ
കുന്നുണ്ട്.
ഇതുവരെ കാര്യക്ഷമമായ രീതിയിൽ അന്വേഷണം നടത്താതിരുന്ന അന്വേഷണ സംഘത്തെ മാറ്റി പുതിയ അന്വേഷണ ഏജൻസികളെ ഏല്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.ഇക്കാര്യത്തിൽ ഹൈക്കോടതിയിൽ ഹരജി നൽകിയിട്ടുണ്ടെന്ന് കുടുംബം വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഈ മാസം 17 ന് ഹരജി കോടതി വിണ്ടും പരിഗണിക്കും.
വാർത്ത സമ്മേളനത്തിൽ
ഭാര്യ റുക്സാന
മകൾ അദീബ നൈന
ആക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ. പി. സുരേഷ്
കൺവീനർ അസ്‌ലം ബക്കർ, സഹോദരൻ
അബ്ദുല്ല
സഹോദരി രുഖ് സാന
എന്നിവർ പങ്കെടുത്തു.
© Copyright - MTV News Kerala 2021
View Comments (0)