എം. എ. എം. ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റ് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച ക്വിസ് മത്സരം നടത്തി.

MTV News 0
Share:

എം. എ. എം. ഒ കോളേജ് 76ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി കോളേജിലെ വിദ്യാർത്ഥികൾക്കായി എൻ. എസ്. എസ് യൂണിറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിന്റെ പ്രോഗ്രാം ഡയറക്ടർ എൻ. എസ്. എസ് സെക്രട്ടറി ഇത്തൂ ഇന്ഷാ മത്സരം നിയന്ത്രിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അമൃത പി, സെക്രട്ടറിമാരായ മുഹമ്മദ്‌ ഷിയാസ്, അനുശ്രീ, പ്രോഗ്രാം കോർഡിനേറ്റർമാരായ അജസ് സതീഷ്, ഹിന എന്നിവരും മൽസരത്തിന് നേതൃത്വം നൽകി.

മത്സരത്തിൻ്റെ വിജയികൾക്ക് അടുത്ത ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.