മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

MTV News 0
Share:

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്.  തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്.    നേരത്തെ  സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു.

മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. മതവിദ്വേഷ കേസിലാണ് ചോദ്യം ചെയ്യൽ. ഇന്ന് നിലമ്പൂർ എസ്.എച്.ഒക്ക് മുന്നിൽ ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഹാജരായില്ലെങ്കിൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.