ട്രെയിനില്‍ നിന്നും വീണുമരിച്ചവര്‍ക്ക് മട്ടന്നൂരിന്റെ യാത്രാമൊഴി, മൃതദേഹങ്ങൾ കബറടക്കി

MTV News 0
Share:

മട്ടന്നൂര്‍: റമദാന്‍ വ്രതശുദ്ധിയുടെ നാളിലുണ്ടായ ഇരട്ടമരണത്തില്‍ നടുങ്ങി മട്ടന്നൂര്‍.. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചേരേണ്ട കണ്ണൂര്‍- ആലപ്പുഴ എക്‌സ് പ്രസിലെ ഡി രണ്ട് കംപാര്‍ട്ടില്‍വെച്ചാണ് യാത്രക്കാരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചുതീവയ്പ്പു നടത്തിയത്. ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ ഏലത്തൂര്‍ റെയില്‍വെ സ്‌റ്റേഷനടുത്തുളള കോരപ്പുഴ പാലത്തിന് മുകളില്‍ നിന്നും ട്രെയിനില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടുന്നതിനിടെ റെയില്‍വെട്രാക്കില്‍ വീണുമരിച്ച മട്ടന്നൂര്‍ സ്വദേശികളായ രണ്ടു പേര്‍ക്ക് പിറന്നനാട് യാത്രാമൊഴിയേകി.