ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക റോഡ്
ഉദ്ഘാടനം ചെയ്തു

MTV News 0
Share:
MTV News Kerala

മാവൂർ: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഒതയോത്ത് കണ്ണോറ വളപ്പില്‍പീടിക  റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കുന്ദമംഗലം ആക്കോളി റോഡില്‍ നിന്ന് ആരംഭിച്ച് കണ്ണോറ ദേവി ക്ഷേത്രം, വളപ്പില്‍പീടിക ഭാഗങ്ങളിലേക്ക് പോവുന്ന എളുപ്പമാർഗ്ഗമാണ് ഈ റോഡ്. ഫ്ളഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച 4 ലക്ഷം രൂപ ചിലവിലാണ് നവീകരിച്ചത്.
പ്രവർത്തി പൂർത്തീകരിച്ച റോഡിന്റെ ഉദ്ഘാടനം അഡ്വ: പി.ടി.എ.റഹീം എം.എൽ.എ. നിർവ്വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ടി. ശിവാനന്ദൻ , കോട്ടിയേരി ബാബു, കെ മോഹനന്‍,
കെ ജയരാജ്,
എം ചന്ദ്രന്‍ 
എം.കെ സുഭാഷ്
തുടങ്ങിയവർ സംസാരിച്ചു.