മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെ
പ്രതിഷേധം അറിയിച്ച്
സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.
കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.
” മണിപ്പൂരിന് വേണം മനസമാധാനം ” എന്ന വിഷയത്തിൽ നടന്ന പ്രതിഷേധ കലാ ജാഥ കുന്ദമംഗലത്ത് ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു. കട്ടാങ്ങൽ, മാവൂർ, ഒളവണ്ണ, പന്തീരങ്കാവ്, കുറ്റിക്കാട്ടൂർ , പെരുമണ്ണ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ തെരുവുനാടകം അവതരിപ്പിച്ച കലാജാഥ വൈകുന്നേരം പൂവ്വാട്ടു പറമ്പിൽ സമാപിച്ചു. സമാപന ഉദ്ഘാടനം തേജസ് പെരുമണ്ണ നിർവ്വഹിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം ചെയർമാൻ ജിജിത്ത് പൈങ്ങോട്ടു പുറം അധ്യക്ഷത വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഇ.എം. ജയപ്രകാശ്, വളപ്പിൽ റസാഖ്, ദിനേശ് പെരുമണ്ണ, രവികുമാർ പനോളി, പി.മൊയ്തീൻ എന്നിവർ ഉദ്ഘാടനം ചെയ്തു. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി, സി. വി. സംജിത്ത്, ടി. കെ. വേലായുധൻ, വി. എസ്. രഞ്ജിത്ത്, വിനോദ് മേക്കോത്ത്, മുരളീധരൻ, അനീഷ് പാലാട്ട്, എം. എ. പ്രഭാകരൻ, എൻ. അബൂബക്കർ, ദിനേശ് കാരന്തൂർ എന്നിവർ സംസാരിച്ചു.
ജിജിത്ത് പൈങ്ങോട്ടുപുറം രചനയും കെ കെ സന്തോഷ് സംവിധാനവും നിർവഹിച്ച തെരുവ് നാടകത്തിൽ
ജ്യോനിഷാ പടനിലം, സുധീഷ് പാലാഴി, അരവിന്ദൻ നെച്ചൂളി, യൂ ട്ടി ഫൈസൽ പെരുമണ്ണ, ദിനേഷ് കാരന്തൂർ, യു എൻ കപിൽദേവ്, വിജയൻ പന്തീർപ്പാടം, ദിൽന ദിനേശ് എന്നിവർ അഭിനേതാക്കളായി.
© Copyright - MTV News Kerala 2021
View Comments (0)