
മാവൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു.
മാവൂർ:കുറ്റിക്കാട്ടൂർ സ്വദേശിയായ നെടുംപറമ്പ് കുന്ന് ഉനൈസി (36) നാണ് പരിക്കേറ്റത്.
മാവൂർ പൈപ്പ്‌ലൈൻ റോഡിൽ ഗ്രാസിം സ്‌റ്റേഡിയത്തിന് സമീപത്തു നിന്നാണ്
കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്.
രാവിലെ ഏഴ്മണി യോടെ ബൈക്കിൽ
ജോലിക്ക് പോവുമ്പോഴാണ്
കാട്ടുപന്നി ഓടിയെത്തി
കുത്തി പരിക്കേൽപ്പിച്ചത്.
വിവരമറിഞ്ഞെത്തിയ പരിസരവാസികൾ
ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)