
മാവൂർ:’സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം’ പരിപാടിയിലെ വിജയകൾക്ക് അവാർഡ് ദാനവും അനുമോദന സംഗവും നടത്തി. മാവൂർ ബി. ആർ. സി യുടെ നേതൃത്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിവിധ സ്കൂളുകളിൽ നിന്ന് പങ്കെടുത്ത് വിജയിച്ച വിദ്യാർത്ഥികൾക്ക് മോമെന്റൊയും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
മാവൂർ ബി ആർ സി യിൽ വെച്ച് നടന്ന അനുമോദന സമ്മേളനം അഡ്വ:പി. ടി. എ റഹീം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.വിജയികൾക്കുള്ള ഉപഹാരവും എം. എൽ. എ കൈമാറി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ ദിവ്യപ്രകാശ് അധ്യക്ഷത വഹിച്ചു. ഡി.പി.ഒ,എസ്.എസ്.കെ കോഴിക്കോട് വസീഫ്. വി മുഖ്യ പ്രഭാഷണം നടത്തി.
ജോസഫ് തോമസ്, വി. ടി ഷീബ, ഓംകാരനാഥൻ, പൗളീന ജെയിംസ്,ശിവദാസൻ കെ. എം, മിനി കെ. ടി, അബ്ദുള്ള. എം തുടങ്ങിയവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)