മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു.

MTV News 0
Share:

മാവൂർ:മൽസ്യ മാംസ വിപണനത്തിന് സമീപത്തെ മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു.
ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു.

വീഡിയോ:https://youtu.be/OJFEzeZd-y8

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സി.സി.ടി.വിയിൽ
മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
പുലർച്ചെ 2.30 നു ശേഷമാണ് മോഷ്ടാവ് കടയിൽ കയറിയതായി ദൃശ്യത്തിലുള്ളത്.
കടയിൽ കയറിയ മോഷ്ടാവ് മേശയുടെ പൂട്ട് തകർത്ത് പണം കവർന്നിട്ടുണ്ട്. ഏകദേശം അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. മാവൂർ പോലീസ് സി.സി.ടി.വി കൾ കേന്ദ്രീകരിച്ച് അന്യേഷണമാരംഭിച്ചു.

Share:
മാവൂർ:മൽസ്യ മാംസ വിപണനത്തിന് സമീപത്തെ മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്.രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പോലീസിൽ വിവരമറിയിച്ചു. വീഡിയോ:https://youtu.be/OJFEzeZd-y8 പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലർച്ചെ 2.30 നു ശേഷമാണ് മോഷ്ടാവ് കടയിൽ കയറിയതായി ദൃശ്യത്തിലുള്ളത്. കടയിൽ കയറിയ മോഷ്ടാവ് മേശയുടെ പൂട്ട് തകർത്ത് പണം കവർന്നിട്ടുണ്ട്. ഏകദേശം അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു....മാളിയേക്കൽ സൂപ്പർ മാർക്കറ്റിൽ മോഷണം നടന്നു.