മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു.

MTV News 0
Share:
MTV News Kerala

അടിസ്ഥാനമേഖലക്കും കാർഷിക മേഖലയുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു. 32 കോടി 69 ലക്ഷത്തിന്റെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് ബാഡ്ജറ്റ് അവതരിപ്പിച്ചു.
പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ലക്ഷ്യങ്ങൾ നിർണ്ണയിച്ച്
സാധ്യതകൾ കണ്ടെത്തിപരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന വിധത്തിലാണ് ബഡ്ജറ്റ്
തയ്യാറാക്കിയിട്ടുള്ളത്.കാർഷിക രംഗത്തെ മുരടിപ്പ് മാറ്റുന്നതിന് നെൽകൃഷി , ഇടവിളകൃഷിഎന്നിവയ്ക്ക് പരമാവധി തുക വകയിരുത്തിയിട്ടുണ്ട്.
ഭവന നിർമ്മാണം അടക്കമുള്ളമിക്ക മേഖലകൾക്കുംലഭ്യമായ ഫണ്ട് മുൻഗണനാക്രമത്തിൽ നീക്കിവെച്ചിട്ടുണ്ട്.
കൂടാതെ പട്ടികജാതി വികസനത്തിന് 90 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ബഡ്ജറ്റ് അവതരണത്തിന്
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ
കെ എം അപ്പു കുഞ്ഞൻ
ശുഭ ശൈലേന്ദ്രൻ , ടി.ടി.ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.

Share:
MTV News Keralaഅടിസ്ഥാനമേഖലക്കും കാർഷിക മേഖലയുടെയും സമഗ്ര വികസനത്തിന് ഊന്നൽ നൽകി കൊണ്ട് മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു. 32 കോടി 69 ലക്ഷത്തിന്റെ ബഡ്ജറ്റ് ആണ് അവതരിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ബഡ്ജറ്റ് അവതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയശ്രീ ദിവ്യപ്രകാശ് ബാഡ്ജറ്റ് അവതരിപ്പിച്ചു. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ലക്ഷ്യങ്ങൾ നിർണ്ണയിച്ച് സാധ്യതകൾ കണ്ടെത്തിപരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്ന വിധത്തിലാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്.കാർഷിക രംഗത്തെ...മാവൂർ ഗ്രാമ പഞ്ചായത്തിന്റെ 2023 24 വർഷത്തെബഡ്ജറ്റ് അവതരിപ്പിച്ചു.