ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

MTV News 0
Share:
MTV News Kerala

മാവൂർ: കോഴിക്കോട് മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ മേത്തൽ രാജേഷ് ( 45 ) ആണ് മരിച്ചത്.
രാത്രി ഏഴരയോടെയാണ് അപകടം നടന്നത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന ഷാനൂസ് ബസ്സാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ ഇടിച്ചുതെറിപ്പിച്ചത്.
തുടർന്ന് പരിക്കേറ്റ് തെറിച്ചു വീണ രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: രമ്യ (ജനസേവ കേന്ദ്രം ചെറൂപ്പ )
മകൾ : തീർത്ഥ
പിതാവ് :അയ്യപ്പൻ മാതാവ് :സുമംഗലി സഹോദരങ്ങൾ:
രേഖ,
രതീഷ്

Share:
MTV News Keralaമാവൂർ: കോഴിക്കോട് മാവൂർ റോഡിൽ ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചെറൂപ്പ അയ്യപ്പൻ കാവിനു സമീപം നൂഞ്ഞിയിൽ മേത്തൽ രാജേഷ് ( 45 ) ആണ് മരിച്ചത്. രാത്രി ഏഴരയോടെയാണ് അപകടം നടന്നത് കോഴിക്കോട് നിന്നും മാവൂരിലേക്ക് വരികയായിരുന്ന ഷാനൂസ് ബസ്സാണ് റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രാജേഷിനെ ഇടിച്ചുതെറിപ്പിച്ചത്. തുടർന്ന് പരിക്കേറ്റ് തെറിച്ചു വീണ രാജേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ്...ചെറൂപ്പ ബാങ്കിന് സമീപം സ്വകാര്യ ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.