
മാവൂർ:തുടർച്ചയായ രണ്ട് വർഷത്തോളം കുവൈറ്റിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ച മാവൂർ സ്വദേശിയും ഡി സി എഫ് ഗ്ലോബൽ പ്രസിഡണ്ടുമായ വിജേഷ് . എം. വേലായുധനെ ആദരിച്ചു.
മാവൂർ ഇന്ദിര ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്ത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.മാവൂർ ഇന്ദിരാമന്ദിറിൽ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു.
വിജേഷ് എം വേലായുധനുള്ള ഉപഹാരവും ബ്ലോക്ക് പ്രസിഡണ്ട് കൈമാറി.
ട്രസ്റ്റ് ചെയർമാൻ വളപ്പിൽ റസാഖ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് വി.എസ്. രജ്ഞിത്ത്, ഡി.സി. സി അംഗം പി.ഭാസ്ക്കരൻ നായർ , മാവൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എം. അപ്പു കുഞ്ഞൻ, സി.പി. കൃഷണൻ, വാസന്തി വിജയൻ , ഗീതാമണി,
രേണുക ഹരീഷ്, എം.പി. ശ്രീനിവാസൻ ,സി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
വിജേഷ് എം വേലായുധൻ മറുപടി പ്രഭാഷണം നടത്തി.
© Copyright - MTV News Kerala 2021





View Comments (0)