മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.

MTV News 0
Share:
MTV News Kerala

മാവൂർ: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴ കരകവിഞ്ഞ് ഒഴുകിയത്.പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.
കൂടാതെ കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്.

ഈ ഭാഗത്ത് ഏത് നിമിഷവും റോഡ് മുങ്ങാവുന്ന സ്ഥിതിയിലാണ്.റോഡ് അരികുകൾ ഇടിയാൻസാധ്യതയുള്ളതുകൊണ്ട്
നാട്ടുകാരുടെ നേതൃത്വത്തിൽ ഇതുവഴിയുള്ള ഗതാഗതം ബാരിക്കേഡ് വച്ച് തടഞ്ഞിട്ടുണ്ട്.
കൂടാതെ ചാലിയാറും ചെറുപുഴയും
കരകവിയാൻ തുടങ്ങിയിട്ടുണ്ട്.
മാവൂർ മേഖലയിൽതീരപ്രദേശങ്ങളിലുള്ള നിരവധി വീടുകളാണ് ഇതോടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.നിലവിൽ എട്ടു വീടുകളിലാണ് മാവൂരിൽ വെള്ളം കയറിയത്.ഇവർ നേരത്തെ തന്നെ ബന്ധുവീടുകളിലും ദുരിതാശ്വാസ ക്യാമ്പിലേക്കുംമാറി താമസിച്ചു.

Share:
MTV News Keralaമാവൂർ: മഴ വീണ്ടും ശക്തി പ്രാപിച്ചതോടെ ഇരുവഞ്ഞിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.വ്യാഴാഴ്ച വൈകീട്ടോടെയാണ് പുഴ കരകവിഞ്ഞ് ഒഴുകിയത്.പുൽപ്പറമ്പിനു സമീപം ചക്കാലൻകുന്ന് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്.കൂടാതെ കൂളിമാട് പാഴൂർ, മുന്നൂർ ഭാഗങ്ങളിലൊക്കെ വെള്ളം കയറിയിട്ടുണ്ട്. ഈ ഭാഗത്ത് ഏത് നിമിഷവും റോഡ് മുങ്ങാവുന്ന സ്ഥിതിയിലാണ്.റോഡ് അരികുകൾ ഇടിയാൻസാധ്യതയുള്ളതുകൊണ്ട്നാട്ടുകാരുടെ നേതൃത്വത്തിൽ ഇതുവഴിയുള്ള ഗതാഗതം ബാരിക്കേഡ് വച്ച് തടഞ്ഞിട്ടുണ്ട്.കൂടാതെ ചാലിയാറും ചെറുപുഴയുംകരകവിയാൻ തുടങ്ങിയിട്ടുണ്ട്.മാവൂർ മേഖലയിൽതീരപ്രദേശങ്ങളിലുള്ള നിരവധി വീടുകളാണ് ഇതോടെ വെള്ളപ്പൊക്ക ഭീഷണി...മാവൂർ കൂളിമാട് ചേന്ദമംഗല്ലൂർ റോഡിൽഗതാഗതം തടസ്സപ്പെട്ടു.