മാവൂർ:വൈദ്യുതി വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ സമന്വയ യുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് ഡേ നൈറ്റ് ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തി.
കോഴിക്കോട് ഇലട്രിക്കൽ സർക്കിളിനു കീഴിലെ 16
ടീമുകളാണ്
ടൂർണ്ണമെന്റിൽ മാറ്റുരച്ചത്. വിജയികൾക്ക്
പതിനായിരം രൂപയും ട്രോഫിയും റണ്ണേഴ്സിന്
5000 രൂപയും ട്രോഫിക്കും വേണ്ടി
പെരുവയൽ ടർഫ് കോർട്ടിൽ നടന്ന ടൂർണ്ണമെന്റിൽ കക്കയം പവർ ഹൗസ് റിക്രിയേഷൻ ക്ലബ്ബ്
ജേതാക്കളായി.
പന്നിക്കോട് ഇലട്രിക്കൽ സെക്ഷനാണ് റണ്ണറപ്പായത്. നേരത്തെ
മൽസരത്തിന്റെ മുന്നോടിയായി നടന്ന ചടങ്ങിൽ കോഴിക്കോട് ഇലട്രിക്കൽ ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനിയർ
രജനി പി നായർ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
സമന്വയ രക്ഷാധികാരി
സാം ജോഷ്വാ അധ്യക്ഷത വഹിച്ചു.പെരുവയൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അനീഷ് പാലാട്ട് മുഖ്യാതിഥിയായി.
ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് എളവന, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർമാരായ സന്തോഷ്കുമാർ , പ്രസാദ് കുട്ടൻ,
സൈബർ പാർക്ക് സബ് സ്റ്റേഷൻ എ.ഇ. സുനിൽകുമാർ ,
സമന്വയ പ്രസിഡണ്ട് രാമചന്ദ്രൻ മാവൂർ, കെ.കെ.രതീഷ് തുടങ്ങിയവർ സംസാരിച്ചു.
© Copyright - MTV News Kerala 2021
View Comments (0)