അപകട ഭീഷണിയായ ഗ്രാസിം ലേബർ ക്വാര്‍ട്ടേഴ്സുകൾ പൊളിച്ചു നീക്കി തുടങ്ങി.
മാവൂര്‍: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ റോഡരികിലെ യത്രക്കാർക്ക് അപകട ഭീഷണിയായ ലേബര്‍ ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളാണ് പൊളിച്ചു നീക്കി തുടങ്ങിയത്.
മാവൂര്‍ കൂളിമാട്, മാവൂര്‍-കെട്ടാങ്ങല്‍ റോഡുകളുടെ അരികില്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടഭീഷണിയായി നിലകൊള്ളുന്ന ബഹുനില കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്.
ക്വാര്‍ട്ടേഴ്സ് കെട്ടിടങ്ങളില്‍ ഏറെയും ജീര്‍ണിച്ച് അപകടഭീഷണിയിലാണ്. കൂളിമാട് റോഡിലും ഗ്രാസിം കോളനി റോഡിലും കെട്ടാങ്ങല്‍ റോഡരികിലുമായുള്ള കെട്ടിടങ്ങളിൽ അപകട ഭീഷണിയായവ പൊളിച്ചുമാറ്റുന്നതിനാണ് പ്രാദേശിക ഭരണ ചുമതലയുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജര്‍ ലഫ്റ്റനന്റ് കേണല്‍ കെ.കെ. മനു ബിര്‍ള മാനേജ്മെന്റിന്റെ അനുമതി തേടിയത്. അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നിലകളിലായുള്ള അഞ്ച് ക്വാട്ടേഴ്സുകളാണ് ആദ്യഘട്ടത്തില്‍ പൊളിച്ച് നീക്കുന്നത്. ഫാക്ടറി ഭൂമിയിലെ കെട്ടിടങ്ങളും മറ്റും നേരത്തെതന്നെ പൊളിച്ചുമാറ്റിയിരുന്നു. തെങ്കാശി ആസ്ഥാനമായുള്ള ഷാന്‍ഫാകോ കമ്പനിയാണ് കരാര്‍ എടുത്തിരിക്കുന്നത്.
© Copyright - MTV News Kerala 2021
View Comments (0)