മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് ജനുവരി 15 ന് തുടക്കമാകും

MTV News 0
Share:
MTV News Kerala

മാവൂർ: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാകുന്ന മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് ജനുവരി 15 ന് തുടക്കമാകും. ‘സുവർണ്ണം ടു കെ 24’ എന്ന് പേരിട്ട
സുവർണ്ണ ജൂബിലി ആഘോഷം ജനുവരി 15  തിങ്കളാഴ്ച വൈകുന്നേരം 4.30 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികൾ സ്കൂളിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ അഡ്വ. പി ടി എ റഹീം എംഎൽഎ അധ്യക്ഷത വഹിക്കും. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 50 വ്യത്യസ്തതയാർന്ന
പരിപാടികൾ ആസൂത്രണം ചെയ്തതായും സംഘാടകസമിതി അറിയിച്ചു. 1974 ൽ ആരംഭിച്ച മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ
ജില്ലയിലെ ഏറ്റവും മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക്ക് മികവും പുലർത്തുന്ന സ്കൂളായി മാറിയിട്ടുണ്ട്. സ്കൂളിന്റെ എല്ലാ മികവും വിളിച്ചോതുന്ന വിധത്തിലാകും അൻപതാം വാർഷിക ആഘോഷം നടക്കുകയെന്നും ഭാരവാഹികൾ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ
എ.പി മിനി, പി.ടി.എ പ്രസിഡണ്ട് സുരേഷ് പുതുക്കുടി, ഹെഡ്മാസ്റ്റർ പി സുമേഷ്, ഡോ. പി പരമേശ്വരൻ, പി മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു.